മണിമുത്തുകൾ

മരതക കല്ലു പാകിയ മാനത്തിന്നക്കരെ

മഞ്ഞുതുള്ളികൾ തീർത്തൊരാ കൊട്ടാരവാതിലിൽ

മുത്തുവിരിച്ചൊരാ പരവതാനിമേലെ

മുത്തുക്കുട പിടിച്ചോരു മനോഹരി പൈങ്കിളി

മഴവില്ലു വരച്ചൂ മണിമുകിലുകൾ

മണിമുഴക്കീ ഋതുക്കളിൽ തോരാതെ

മണിനീർ മുത്തുകൾ പൊഴിച്ചൂ ഗഗനവും

മതിവരാതെയതേറ്റെടുത്തു വനികയും

മതികലതൻ ബിംബവുമായി രാവിൽ

മഞ്ഞുതുള്ളികൾ തൻ പൊയ്കകൾ 

മരണമില്ലീ മരതകമുത്തുകൾക്കൊരു ദിനം

മരച്ചില്ലകൾ തൻ അന്ത്യം വരെ……

Advertisements

നീ…..

നീർമണിച്ചിലമ്പുകൾ കിലുക്കി കിലുക്കി

നീലക്കസവിൽ ചിണുങ്ങിച്ചിലമ്പി

നീർമണിമുത്തുകൾ വാരിവിതറി

നീയെൻ കവിൾത്തടത്തിൽ തൊട്ട്തലോടി

നീയെന്തേ വൈകി എന്നുള്ളത്തിൽ ചേരുവാൻ

നീർപ്പളുങ്കു കൊട്ടാരം നിർമിക്കാൻ

നീറ്റലേകി അകന്നുപോയൊരാ രാവിൻ നെറുകയിൽ

നീർച്ചോലതീർത്തു ഞാൻ തേങ്ങിക്കരയവെ

നീയകന്നു പോയ് പരിഹാസം പൂണ്ടു, മന്ദസ്മിതത്തോടെ

നേരോടെ ഒരു വാക്ക് നോക്കി പറയാതെ……….

My eyes says you are not looking me

But my heart says you are

My ears say you are not calling me

But my heart says you are

My feelings say you dont feel for me

But again my heart says you are

My hope says that he is not yours

But my heart says  he is yours

My senses are correct and true…

But my heart is right and honest

Now I ask you, which one should I trust..

My correct senses or right heart…………

ഓർമയിലെന്നുമാ സങ്കൽപനൂപുരങ്ങൾ 

ചാലിച്ചെഴുതിയ കവിതകളാകവെ

നിൻ മൃദുമന്ദഹാസത്തിനും തഴുകലുകൾക്കുമപ്പുറം

നിൻ സ്പന്ദനങ്ങൾ തൻ സൂക്ഷ്മ ധൂളികൾ

എൻ കർണങ്ങളിൽ അലിഞ്ഞുചേരവെ

നിശ്വാസങ്ങൾ തൻ പെരുമ്പറ മുഴങ്ങീടവെ

അകന്നുപോയി നിന്നിൽനിന്നും എന്നിലേക്കു നീട്ടിയ

നിൻ നേർത്തകരങ്ങൾ

അശ്രുക്കൾ ഉതിർന്നീല്ല പകരം

പൊട്ടിച്ചിരിച്ചൂ ഇരുണ്ടയാമങ്ങളിൽ

വൈകിയെത്തിയ കാറ്റു പറഞ്ഞതാകട്ടെ

ചിതലരിച്ച കഥകളും…..

തോൽപ്പിക്കാനാകില്ലൊരിക്കലുമെൻ 

പ്രണയത്തെ …അടക്കം ചെയ്യുവാനും സാധിക്കീല്ല…

മരിച്ചുപോകീല്ലൊരിക്കലും..ജയിക്കുവാനാകും…… പ്രണയം കൊണ്ടു മാത്രം………..

നഷ്ടപ്പെട്ട നീലാംബരി….

സൗന്ദര്യം നഷ്ടപ്പെട്ടു താഴേക്ക് ഇറുന്നു വീഴുന്ന ആ നീലാംബരി  പൂക്കൾ കാണുമ്പോൾ എനിക്കു തോന്നാറുണ്ട് എന്റെ പഴയ ജീവിതത്തിന്റെ ഓർമകൾ അവയെപ്പോലെയാണെന്ന്…..ഇന്നും അതേ ജീവിതം നയിക്കുമ്പോഴും ഓരോ നിമിഷവും മരണത്തിലേക്കുള്ള യാത്രയാണെന്നുള്ള ഭയം ആ പൂക്കളെ നോക്കുമ്പോൾ തോന്നി പോകുന്നു…..വെളിച്ചം വരുമ്പോൾ ഈയാംപാറ്റകൾ അതിന്റെ വർണം കണ്ട്  എങ്ങനെയാണോ ആകർഷിക്കപ്പെടുന്നത്  അത് പോലെയാണ് പ്രണയം എന്നെ തേടുന്നത്…….എന്നിൽ അവയെ ചെലുത്തുന്നത്…….അമ്മയുടെ ഉദരത്തിൽ വസിക്കുമ്പോൾ  വർണശബളമായ ലോകം കാണാൻ നാം ധൃതി കാട്ടും…എന്നാൽ ജനിച്ച ശേഷം മരണത്തെ എതിരേൽക്കാൻ തയാറാകുന്നു…ഈ ലോകം പ്രണയിക്കുന്നവർക്കായി പങ്കിട്ടു നൽകണം…..കാറ്റിനോടും കിളികളോടും സ്വകാര്യം ചൊല്ലണം….പ്രണയം സുന്ദരമാണ്…..പൂത്തുലഞ്ഞു നില്ക്കുന്ന നീലാംബരി പൂക്കൾ പോലെ…….

പ്രണയിക്കുന്നവർക്കായി ഒരു സ്വർഗരാജ്യം പണിതുയർത്തേണ്ടിയിരിക്കുന്നു….അതിൽ കാമുകർ പരസ്പരം സ്നേഹിച്ച് ഇണചേർന്ന് ജീവിക്കുന്നത് കാണുമ്പോൾ ഇങ്ങു ഭൂമിയിലുള്ളവർ അസൂയ പൂണ്ട് ഓടി മറയണം……മാലാഖമാർ അവരുടെ പ്രണയ സ്തുതിഗീതങ്ങൾ ആലപിക്കണം….പ്രണയഗീതങ്ങൾ കേട്ട് മാൻ പേടകൾ ശ്രദ്ധ പൂകണം…….മയൂരങ്ങൾ പീലി വിടർത്തി നൃത്തം ചെയ്യണം……പറവകൾ ഗഗനങ്ങൾക്കു പിന്നിൽ നിശബ്ദരായി നിശ്വാസങ്ങൾക്ക് കാതോർക്കണം……..ലോകം പ്രണയിക്കുന്നവർക്കുള്ളതാണ്………..അവരാണ് ഒരു പുതിയ ലോകം സ്നേഹിക്കുന്നവർക്ക് മാത്രമായി സൃഷ്ടിക്കേണ്ടതും…………

 —നീലാംബരി

കാമുകർക്കായി ഈ ലോകം പുതിയൊരു ഭാഷ നിർമിക്കണം………ആ ലിപി കൊണ്ട് ഹൃദയം സൂക്ഷിക്കുന്ന വരികൾ എഴുതണം…….ഓരോ പ്രണയ കാവ്യവും കരിങ്കല്ലിന്റെ ഉറപ്പും ആയുധത്തിന്റെ മൂർച്ചയും കൊണ്ട് സൂക്ഷ്മവും ശക്തവുമായിരിക്കണം….വായിക്കുന്നവർക്ക് പുതിയത് രചിക്കുവാൻ പ്രേരണ നൽകണം……..ആകാശത്തിന്റെ അനന്തതയും കടലിന്റെ ആഴവുമുള്ള പ്രണയത്തെ വർണിക്കേണ്ടത് പുതിയ ഭാഷയിലുള്ള പുതിയ കാവ്യങ്ങളിലൂടെയാണ്……….