ഒരു യുഗത്തിലല്ല വരും യുഗത്തിലല്ല 

എല്ലാ യുഗത്തിലും തോഴീ നീ

എന്നരികിലുണ്ടായിരുന്നെങ്കിൽ

കാലയവനികയ്ക്കുള്ളിൽ മറഞ്ഞോരു

കലാലയ ശലഭമേ നിൻ ചിത്രവർണങ്ങൾ

മറക്കില്ലൊരുനാളും മരിക്കുവോളം

നിൻ ചിരിയുമാ രാവിൻ നിറമുള്ള കണ്ണടയും

നിൻ പാതയിൽ ഞെരിഞ്ഞമർന്ന പുൽക്കൊടിയും 

മറക്കീല്ല നിൻ പാദങ്ങൾ തൻ നൊമ്പരം

നീയെന്നുമാ അമ്മതൻ അരുമയെങ്കിലും

എന്നുമെൻ മുൻപിൽ നീയാ മൃദുഭാഷി തൻ

കുഞ്ഞാടായി തളിർത്തുപോന്നൂ

ചെറുത്തീല്ല നിന്നെ പ്രണയിച്ചൊരാ കാമുകനെ

ചിന്തിച്ചൂ പകരം നിൻ വേരുകളെ

കുസൃതികാട്ടി പലപ്പോഴും, പിഴകൂടാതെ ക്ഷമിച്ചെപ്പോഴും

നിന്നെയോർക്കാത്ത രാവുകളശേഷം

നിശ്ചയമില്ലാതൊഴുകുന്ന പൊയ്കയായ്

കാണാമറയത്തെ നിശ്വാസങ്ങൾതൻ ധ്വനി

കർണപുടങ്ങളിൽ ഘോഷമുയർത്തീ

നീയെൻ കൂട്ടൂകാരി സഹോദരീ

നീർക്കുമിളപോൽ മിന്നിമറഞ്ഞോരു പ്രിയ തോഴി………….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s